17/05/2010
ഖാസി സ്ഥാനങ്ങള്‍ വിഴുങ്ങി എടുക്കാനാ പുതുതായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ മുസ്ലിയാക്കന്മാര്‍ ശ്രമിക്കുന്നത്.! എന്തൊരു വ്യത്യസ്തത! പൌരാണിക കാലത്ത് മഹാ പണ്ഡിതന്മാര്‍ ഖാസി സ്ഥാനങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പോലും അവര്‍ വിനയത്തോടെ നിരസിക്കുകയാണ് പതിവ്. പിന്നെ നിര്‍ബധിച്ച് എല്പിക്കലാണ് പതിവ്. എന്നാല്‍ നാം ഇവിടെ കാണുന്നത് തിരിച്ച്ചാ...മഹാ പണ്ഡിതനായിരുന്ന ഖാസി സി എം അബ്ദുള്ള മൌലവി മരിച്ച ഉടനെ തുടങ്ങിയതാ ആ മഹാ പണ്ഡിതനെ എതിര്കുന്ന വിഭാഗത്തിന്‍റെ ഖാസി സ്ഥാനത്തിനു വേണ്ടിയുള്ള വടം വലി..എന്തൊരു മാറ്റം! കാലത്തിന്‍റെ പോക്കെ....ഇവിടെ മഹാ പണ്ഡിതനും സൂഫിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിടന്റുമായ ശൈഖുന ടി കെ എം ബാവ ഉസ്താദ് ഉണ്ട, ഉയര്‍ന്ന ഇസ്ലാമിക പാണ്ടിത്വവും അറബികളുടെ പോലും ശൈഖായ ത്വാഖ അഹ്മദ് ഉസ്താദ് ഉണ്ട..ഇവിരെയൊക്കെ മൈന്‍ഡ് ചെയ്യാതെ ഞാന്‍ തന്നെ യോജിച്ചവന്‍ എന്ന് നടിച്ച് ഖാസി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു രംഗത്തിറങ്ങുന്ന ആധുനീക യുവ പണ്ഡിതര്‍ സമൂഹത്തിനു നാണക്കേട്! കൂടാതെ പോസോട് ജമാത്ത് ബൈഅത്ത് ചെയ്യാതെ തന്നെ ആ ജമാഅത്തിന്റെ ഉള്‍പ്പെടെ മഞ്ചേശ്വരം മേഖലയുടെ മൊത്തം ഖാസി ഞാനാണ് എന്ന് പറഞ്ഞു നടക്കുന്നത് വളരെ ലെജ്ജാവഹം!!! ഇത്തരം മാറ്റങ്ങളും ഖിയാമുല്ലൈലിന്റെ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അടയാളങ്ങള്‍ ഒന്നായി പെടുകതന്നെ ചെയ്യും..
പോസോട് തങ്ങളെ.... നിങ്ങളും നിങ്ങളെക്കാള്‍ പാന്ടിത്വമുള്ളവരെ ബഹുമാനിക്കണം..അവരുടെ പാണ്ടിത്വത്തിന്നു മുന്‍പില്‍ വിനയാന്വിതനായി യോജിക്കാത്ത സ്ഥാനത്ത് നിന്നും മാറി നിന്ന് നമ്മുടെ മുന്കാമികളുടെ പാത പിന്തുടരണം..നിങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്ത കാരണത്താല്‍ പല സ്ഥലങ്ങളില്‍ സമുദായം തമ്മില്‍ തമ്മില്‍ തല്ലിലേക്ക് എത്തുകയുണ്ടായി...ഇതൊക്കെ പരിഹരിക്കാതെ ഉടനെ നിങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു..ഒരു പരിഹാരവും കാണാതെ നിങ്ങള്‍ ആ ജമാത്തുകാരുടെ ഇടയില്‍ ഖാസിയായി നടക്കുന്നതിന്‍റെ അര്‍ത്ഥം എന്ത്? എന്ത് യുക്തി? ഇതാണോ ഇസ്ലാം?