സമസ്ത കാസര്‍ക്കോട് ജില്ലാ ഇസ്‌ലാമിക് കലാമേള സമാപിച്ചു; തളങ്കര ജേതാക്കള്‍

നീലേശ്വരം: നീലേശ്വരം മര്‍ക്കസ് ക്യാമ്പസില്‍ സി.എം.ഉസ്താദ് നഗറില്‍ നടന്ന ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനൊന്നാമത് ഇസ്ലാമിക് കലാമേള സമാപിച്ചു.ജില്ലയിലെ റെയ്ഞ്ചുകളില്‍ നിന്ന് ഒന്നാംസ്ഥാനം നേടിയ 1500ല്‍പരം മല്‍സരാര്‍ത്ഥികള്‍ 64 ഇനങ്ങളിലായി മാറ്റുരച്ച കലാപരിപാടിയില്‍ 194 പോയിന്റ് നേടി തളങ്കര റെയ് ഞ്ച് ഒന്നാം സ്ഥാനം നേടി.141 പോയിന്റ് നേടി തൃക്കരിപ്പൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനവും 133 പോയിന്റ് നേടി അജാനൂര്‍ റെയ്ഞ്ച് മുന്നാം സ്ഥാനം നേടി. മുഅല്ലിം ഫെസ്റ്റില്‍ തൃക്കരിപ്പൂര്‍ റെയ്ഞ്ച് ചാമ്പ്യന്മാരായി കാസര്‍ക്കോട് റെയ്ഞ്ച് റണ്ണേഴ്‌സ് അപ്പായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ കുമ്പള റെയ്ഞ്ച് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം അജാനൂര്‍ റെയ്ഞ്ചും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ തളങ്കര റെയ്ഞ്ച് ഒന്നാം സ്ഥാനവും അജാനൂര്‍ റെയ്ഞ്ച് രണ്ടാം സ്ഥാനം നേടി.സീനിയര്‍ വിഭാഗത്തില്‍ തളങ്കര ഒന്നാം സ്ഥാനവും തൃക്കരിപ്പൂര്‍ റെയ്ഞ്ച് റണ്ണേഴ്‌സ് അപ്പുമായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ കുമ്പള റെയ്ഞ്ചിലെ ജംശാദും സീനിയര്‍ വിഭാഗത്തില്‍ തൃക്കരിപ്പൂരിലെ ത്വാഹിര്‍ കെ.പിയും ചെര്‍ക്കളയിലെ യാസര്‍ അറഫാത്തും ചെറുവത്തൂര്‍ റെയ്ഞ്ചിലെ സുഹൈലും കലാപ്രതിഭകളായി. അജാനൂര്‍ റെയ്ഞ്ചിലെ മുഹമ്മദ് അശ്ഹര്‍ സീനിയര്‍ വിഭാഗത്തിലും തളങ്കര റെയ്ഞ്ചിലെ മുഹമ്മദ് അല്‍ത്വാഫ് സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ കലാപ്രതിഭയായി തൃക്കരിപ്പൂര്‍ റെയ്ഞ്ചിലെ മുഹമ്മദ് റശീദ് മൗലവിയെ തിരഞ്ഞെടുത്തു. പരിപാടിയില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സി.കെ.കെ.മാണിയൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. യു.എം.അബ്ദുറഹിമാന്‍ മൗലവി, ഖാസി ഇ.കെ.മുഹമ്മദ് മുസ്ല്യാര്‍ മുഖ്യ അതിഥിയായിരുന്നു. മെട്രോ മുഹമ്മദ് ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, തളങ്കര ഇബ്രാഹിം ഖലീല്‍ മുഅല്ലിം ചാമ്പ്യന്‍ഷിപ്പും, പി.ബി.അബ്ദുറസാഖ് കലാപ്രതിഭ പുരസ്‌കാരവും, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് കെ.കെ.അബ്ദുല്ല ഹാജി ഉദുമയും, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് സൈനുദ്ദീന്‍ കടിഞ്ഞിമൂലയും, സൂപ്പര്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ടി.കെ.സി.മുഹമ്മദ് ഹാജിയും സമ്മാനദാനം എം.സി.ഇബ്രാഹിം ഹാജിയും വിതരണം ചെയ്തു. കെ.ടി.അബ്ദുല്ല ഫൈസി, കെ.ടി.അബ്ദുല്ല മൗലവി, ഖലീല്‍ റഹ്മാന്‍ കാശിഫി,ഹാഫിസ് ത്വയ്യിബ് ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, കെ.യു.ദാവൂദ്, അശ്‌റഫ് മിസ്ബാഹി, സി.പി.മൊയ്തു മൗലവി, ലത്തീഫ് ചെര്‍ക്കള, എം.മൊയ്തു മൗലവി, ഇബ്രാഹിം പറമ്പത്ത് പ്രസംഗിച്ചു. ടി.പി.അലി ഫൈസി സ്വാഗതവും ഖലീല്‍ അഹ്‌സനി വയനാട് നന്ദിയും പറഞ്ഞു.

 
Design by Abdul Wajid CK