ഉമറുല്‍ ഫാറൂഖ് തങ്ങളുമായി പൊസോട്ട് ജമാഅത്തിന് ബന്ധമില്ല

കാസര്‍കോട്: സമാന്തര സമസ്ത നേതാവ്‌ ഉമറുല്‍ ഫാറൂഖ് തങ്ങളുമായി പൊസോട്ട് ജമാഅത്തിന് യാതൊരു ബന്ധവുമില്ലെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 32 വര്‍ഷം മുമ്പ് ജമാഅത്ത് ഖാസിയായി സ്വീകരിച്ചത് ഇപ്പോഴത്തെ സമാന്തര സമസ്ത നേതാവ്‌ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിക്കോയതങ്ങളെയാണ്. അദ്ദേഹത്തിന്റെ ഉസ്താദ് അന്തരിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാരാണ് തലപ്പാവണിയിച്ച് ബൈഹത്ത് ചെയ്തത്. അയല്‍ ജമാ അത്തുകാരുടെ സാന്നിദ്ധ്യത്തില്‍ പൊസോട്ട് ജമാത്തില്‍ വെച്ചാണ് ഉള്ളാള്‍ തങ്ങള്‍ ഖാസിയായി നിയമിതനായത്. പൊസോട്ട് ജമാ അത്തിലെ എല്ലാ മഹല്ലുകള്ളും ഇതര സ്ഥാപനങ്ങളും ഖാസിയായി കാണുന്നത് ഇദ്ദേഹത്തെയാണ്. താജുല്‍ ഉലമയെ ബൈലോ പ്രകാരം ഖാസിയായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഒരു മെമ്പര്‍ പോലും ജമാഅത്തിലില്ല. ഉണ്ടെങ്കില്‍ തന്നെ പൊസോട്ട് തങ്ങളും ഉള്ളാളും തങ്ങളും രണ്ടും ഒന്നാണ്. ജമാഅത്തിന്റെയും ഖാസിയുടെയും സമ്മതമില്ലാതെ പൊസോട്ട് തങ്ങളെന്ന് പറഞ്ഞ് സ്വന്തം താല്‍പര്യത്തിന് വേണ്ടി പൊസോട്ട് തങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ഖാസിയുടെ അനുമതി പ്രകാരം ആയിരിക്കേണ്ടതാണ്. പൊസോട്ട് തങ്ങളും ഉള്ളാള്‍ തങ്ങളും ജമാഅത്തിനെ സംബന്ധിച്ച് ഒരേ ആളാണ്. സയ്യിദ് അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ നിലവില്‍ ഖാസിയായിരിക്കെ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് തങ്ങള്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ജമാ അത്ത് പ്രസിഡന്റ് എം.എ ഇസ്മായില്‍ പൊസോട്ട്, ഭാരവാഹികളായ അബ്ദുല്‍ ഹനീഫ് എച്ച്, ബി.എം ഇബ്റാഹിം, എം.ബി മൊയ്തീന്‍ കുഞ്ഞി ഹാജി, എം.എസ് അബ്ദുല്ല, എം.എ അബ്ദുല്ല ബാവ ഹാജി, എന്‍.എം അബ്ബാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 
Design by Abdul Wajid CK